നെടുമ്പാശേരി: അവധിക്കെത്തിയ ശേഷം തിരികെ സൗദിയിലേക്ക് പോകാൻ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന 239 പേരാണ് മടങ്ങിയത്. പലരും വർഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണ്. കൊവിഡ് ഭീഷണിക്കുമുമ്പേ നാട്ടിൽ അവധിക്കെത്തിയവരാണിവർ.