നെടുമ്പാശേരി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 181 മലയാളികൾ ഇന്നലെ വൈകിട്ട് നെടുമ്പാശേരിയിലെത്തി.

സംഘത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളുമുണ്ട്. 75 പേർ ഗർഭിണികളണ്. ദൗത്യം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ഗർഭിണികൾ മടങ്ങി വന്നതും ഈ വിമാനത്തിലാണ്. അടിയന്തിര ചികിത്സ നൽകുന്നതിന് വേണ്ടി ഡോക്ടർമാരും നഴ്‌സുമാരും വിമാനത്തിലുണ്ടായിരുന്നു.

അനാരോഗ്യമുള്ള 35 പേരും മുതിർന്ന പൗരന്മാരും വിസ കാലാവധി കഴിഞ്ഞവരും വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നു.