വൈപ്പിൻ: മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൻറെയും ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കി ദിനം ആചരിച്ചു. പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പി കീർത്തിയുടെ നിർദേശപ്രകാരം പള്ളിപ്പുറം ഗവ. ആയുർവേദ ആശുപത്രി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ സരിത, ഷീബ, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ സോജി, പഞ്ചായത്ത് മെമ്പർ ചന്ദ്രമതി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ , ജെ.പി.എച്ച്.ഐ, ആരോഗ്യസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ആശുപത്രി പരിസരം സബ് സെൻറർ പരിസരം, തൊട്ടടുത്ത ഐസ്പ്ലാൻറ് പരിസരം എന്നിവിടങ്ങളിൽ കൂത്താടി ഉറവിട നശീകരണപ്രവർത്തനങ്ങൾ നടത്തി.