കൂത്താട്ടുകുളം: സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത നിർധനർക്ക് വീട് നിർമിച്ച് നൽകുന്നതിനായി ആറ് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വീട്ടമ്മ.തിരുമാറാടി ഒലിയപ്പുറം മറ്റപ്പിള്ളിൽ ജോയിയുടെ ഭാര്യ ലീലയാണ് സ്ഥലം വിട്ടുനൽകിയത്.മണ്ണത്തൂർ ആത്താനിക്കൽ സ്‌കൂളിന് സമീപമുള്ള സ്ഥലം വർഷങ്ങൾക്ക് മുമ്പ് ലീലയുടെ സഹോദരൻ ചാലാട്ട് സി.വി തോമസ് ലീലക്ക് നൽകിയതാണ്. അർഹരായവരെ കണ്ടെത്തി സർക്കാർ വീട് നിർമിച്ച് നൽകുകയാണെങ്കിൽ അത് രണ്ട് കുടുംബങ്ങൾക്കെങ്കിലും പ്രയോജനം ആകുമെന്ന വിശ്വാസത്തിലാണ് ഭൂമി വിട്ടുനൽകുവാൻ തീരുമാനിച്ചതെന്ന് റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവറായ ജോയിയും ലീലയും പറഞ്ഞു.ഭൂമിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ ലീലയിൽനിന്നും ഏറ്റുവാങ്ങി.കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് അംഗം പ്രശാന്ത് പ്രഭാകരൻ എന്നിവർ പങ്കെടുത്തു.