കൊച്ചി: പ്രളയാനന്തരം ചേരാനെല്ലൂരിൽ കെ.പി.സി.സി നിർമ്മിച്ച രണ്ട് വീടുകൾ ഹൈബി ഈഡൻ എം.പി കൈമാറി. 2018 ലെ പ്രളയത്തിൽ വീട് തകർന്ന ആന്റണിയുടെയും മേരിയുടെയും അവസ്ഥ അന്ന് എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന എം.എം ഹസനെ അറിയിക്കുകയായിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ രണ്ട് വീടുകൾ നിർമ്മിക്കുന്നതിന് തുക കൈമാറി. ഹൈബി ഈഡൻ എം.പിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

ലോക്ക് ഡൗൺ ആരംഭിക്കുന്നത് മുമ്പേ 90 ശതമാനം നിർമ്മാണവും പൂർത്തിയായിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ നല്കിയതോടെ നിർമ്മാണം പുനരാരംഭിച്ച് ധ്രുതഗതിയിൽ വീട് കൈമാറുകയയിരുന്നെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമ്മാണം മുഹമ്മദ് സാദത്തിന്റെ ഉടമസ്ഥതയിലുള്ള ഐറിസ് ബിൽഡേഴ്‌സ് ആൻഡ് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനമാണ് നിർവഹിച്ചത്.ചടങ്ങിൽ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ ടി.ജെ വിനോദ്, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഹെൻറി ഓസ്റ്റിൻ, മണ്ഡലം പ്രസിഡന്റ് കെ.ജി രാജേഷ്, ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ബ്‌ളോക്ക് മെമ്പർ വിൻസി ഡേറിസ് തുടങ്ങിയവർ പങ്കെടുത്തു.