sndp
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നഗരസഭയുടെ അനാഥ മന്ദിരങ്ങളിലേക്ക് നൽകിയ മാസ്ക്കും സാനിറ്റെെസറും യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാറിൽ നിന്നും നഗരസഭ ചെയർപേഴ്സൺ ഉൽശശിധരനും , മുൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഏറ്റു വാങ്ങുന്നു. പ്രമോദ് കെ.തമ്പാൻ, ശ്രീജിത് എന്നിവർ സമീപം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നഗരസഭയുടെ അനാഥ മന്ദിരങ്ങളിലേക്ക് മാസ്ക്കും സാനിറ്റൈസറും നൽകി. നഗരസഭയുടെ കീഴിലുളള അതിഥി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് നൽകുന്നതിനായിട്ടാണ് ഇവ നൽകിയത്. നഗരസഭ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാറിൽ നിന്നും മാസ്ക്കും സാനിറ്റൈസറും നഗരസഭ ചെയർപേഴ്സൺ ഉൽശശിധരനും , മുൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഏറ്റു വാങ്ങി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, യൂണിയൻ യൂത്ത് മൂമെന്റ് സെക്രട്ടറി ശ്രീജിത് എന്നിവർ സംബന്ധിച്ചു.