കൊച്ചി: കൊച്ചി റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷന്റെ (ഐ.എൻ. ടി.യു.സി) സഹായത്തോടെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കുള്ള പലവ്യഞ്ജനകിറ്റ് വിതരണം ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.കെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രമേശൻ, യൂണിയൻ ജനറൽ സെക്രട്ടറി പ്രവീൺ കുമാർ, ജോസഫ് ഡെന്നിസ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.തങ്കപ്പൻ, എ.എൽ.സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.