കൊച്ചി: വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ തീവ്രയത്‌നവുമായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി. ഇതിനായി പുതുതായി രൂപീകരിച്ച ഹരിതവേദിയുടെ നയരേഖയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. 'കാർഷികവൃത്തി ആരോഗ്യമുള്ള തലമുറയ്ക്കും വിഷരഹിത ഭക്ഷണത്തിനും ' എന്നതാണ് ഹരിതവേദിയുടെ മുദ്രാവാക്യം. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുകയും വിപുലമായ വിതരണ ശൃംഖലകൾ തയ്യാറാക്കി ബ്രാൻഡ് ചെയ്ത് വിപണനം നടത്തുകയുമാണ് ലക്ഷ്യം. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേഷ്, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ. പി .വി.പുഷ്പജ, അഡ്വ. മനോജ് കുമാർ, ടി.ജെ പീറ്റർ, ബിനു.എസ്. ചെക്കാലയിൽ, വി.എസ് ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.