പിറവം : മുൻ എം.എൽ.എ യും 18 വർഷക്കാലം രാമമംഗലം പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന എ .ടി​ പത്രോസിന്റെ നിര്യാണത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.എൻ സുഗതൻ അനുശോചിച്ചു. പൊതു പ്രവർത്തനം ഏറെ ക്ലേശകരമായിയുന്ന കാലഘട്ടത്തിൽ, പരിമിതമായ അധികാരങ്ങൾ ഉപയോഗിച്ച് കാർഷിക മേഖലയുടെ ഉയർച്ചയ്ക്കും സാധാരണ ജനതയുടെ ജീവിതനിലവാരം ഉയർത്തി എടുക്കുന്നതിനും യത്‌നിച്ച നേതാവായിരുന്നു എ.റ്റി പത്രോസെന്ന് സുഗതൻ പറഞ്ഞു.