രാമമംഗലം: ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ചു രാമമംഗലം സെൻട്രൽ റെസിഡന്റ്സ് അസോസിയേഷൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ മഴക്കാല ബോധവത്കരണം നടത്തി. അസോസിയേഷൻ പരിധിയിലെ വീടുകളിൽ കൊതുകുനശീകരണ ലായനി അടിക്കുകയും ഗപ്പി മീൻ വളർത്തുകയും ചെയ്യും.
രാമമംഗലം ബ്ളോക്ക് ഹെൽത്ത് സൂപ്പർവൈസർ ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സി. കുര്യാക്കോസ്, സെക്രട്ടറി അനൂബ് ജോൺ, പബ്ളിക് ഹെൽത്ത് നഴ്‌സ് ലിസി എ വി, ശ്രീകാന്ത് പി വി, അജി എന്നിവർ പങ്കെടുത്തു.