ഡർബൻ: ഡബിൾ സെഞ്ച്വറി എന്നത് ഇന്ന് ക്രിക്കറ്റിൽ നിസാര സംഭവമായി മാറി. എന്നാൽ, സയീദ് അൻവർ ഉയർത്തിയ 194 റൺസ് തിരുത്താനാവത്തെ ഒരു കാലഘട്ടം ഉണ്ടായിരുന്നു ക്രിക്കറ്റിന്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ മാസ്മരിക ഇന്നിംഗ്‌സിലൂടെ തീർത്ത ഡബിൾ സെഞ്ച്വറി പുതു ചരിത്രം കുറിച്ചു. പിന്നീട് രോഹിത്തും സെവാഗും ഡബിൾ സെഞ്ച്വറി പട്ടികയിലേക്ക് അടിച്ചു കയറി. എന്നാൽ, സച്ചിൽ 200 അടിച്ചത് അംപയറിന്റെ കരുണകൊണ്ടാണെന്ന് പറയുകയാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റൈൻ.
സ്‌കൈ സ്‌പോർട്‌സിന്റെ ഷോയിൽ സംസാരിക്കവെയാണ് സച്ചിന്റെ ഡബിൾ സെഞ്ച്വറി ഭാഗ്യം കൊണ്ടു മാത്രം നേടിയതാണെന്നു സ്‌റ്റെയ്ൻ ആരോപിച്ചത്. ടെണ്ടുൽക്കർ കന്നി ഡബിൾ അടിച്ചത് ഞങ്ങൾക്കെതിരേ ഗ്വാളിയോറിലായിരുന്നു. എന്നാൽ ഇന്നും അതു താൻ ഓർമിക്കുന്നു. 190ൽ ബാറ്റ് ചെയ്യവെ സച്ചിനെ അന്നു താൻ വിക്കറ്റിനു മുന്നിൽ കുരുക്കിയിരുന്നു. ഇയാൾ ഗൗൾഡായിരുന്നു കളിയിൽ അംപയർ. എന്നാൽ അന്ന് അദ്ദേഹം സച്ചിനെതിരേ നോട്ടൗട്ട് വിളിക്കുകയായിരുന്നുവെന്നും സ്‌റ്റെയ്ൻ പറയുന്നു.
സച്ചിൻ ഔട്ടാണെന്ന് 100 ശതമനാവും തനിക്കുറപ്പായിരുന്നു. വിക്കറ്റിനായി അപ്പീൽ വിളിക്കുകയും ചെയ്തു. പക്ഷേ, അംപയർ ഗൗൾഡിന്റെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു. അന്നു ശരിക്കും അമ്പരന്ന് പോയെന്ന് സ്റ്റൈൻ പറഞ്ഞു.തന്റെ മനസ്സിൽ തോന്നിയത് ഇങ്ങനെയായിരുന്നു എന്തു കൊണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിനെതിരേ നോട്ടൗട്ട് വിളിച്ചത്. അത് ഉറപ്പായും ഔട്ടാണ്. സുഹൃത്തെ നിങ്ങളൊന്നു ചുറ്റുപാടും നോക്കൂ, താൻ സച്ചിനെതിരേ ഔട്ട് വിളിക്കുകയാണെങ്കിൽ ഹോട്ടലിലേക്കു തിരികെ പോവാൻ തനിക്കു സാധിക്കില്ലെയായിരുന്നു അപ്പോൾ ഗൗൾഡ് തന്നോട് പറയാതെ മനസ്സിൽ പറഞ്ഞിണ്ടാവുക. ഗ്വാളിയോർ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 153 റൺസിന്റെ വമ്പൻ വിജയം കൊയ്തിരുന്നു.