നാഗപട്ടണം: ചെന്നൈയിൽ നിന്ന് നാഗപട്ടണത്തിലേക്ക് മടങ്ങിയ രണ്ട് റേഷൻ ഷോപ്പ് തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയവരുടെ ആദ്യ രണ്ട് കേസുകളാണിത്. രോഗബാധിതരെ തിരുവാരൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം ഇവരെ നാഗപട്ടണം ജിഎച്ചിൽ പ്രവേശിപ്പിച്ചു. എല്ലാ പോസിറ്റീവ് കേസുകളും ഇനി മുതൽ പ്രാദേശികമായി പരിഗണിക്കുമെന്ന് ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ലിയാകത്ത് അലി പറഞ്ഞു.
രോഗ ബാധിതരായ രണ്ടു പേരും വ്യത്യസ്ത റേഷൻ ഷോപ്പുകളിൽ ജോലി ചെയ്‌തവരായിരുന്നെങ്കിലും ഒരുമിച്ച് താമസിച്ചിരുന്നതായി ആരോഗ്യ വിഭാഗം പറഞ്ഞു. ഒരാൾക്ക് 49 വയസ്സും, മറ്റൊരാൾ 51 കാരനായ കിൽവേലൂരിലെ ഒക്കൂർ സ്വദേശിയുമാണ്. ചെന്നൈയിൽ നിന്ന് ഇരുചക്രവാഹനത്തിൽ എത്തിയ ഇവരെ വ്യാഴാഴ്ച രാത്രി വഞ്ജിയൂർ ചെക്ക് പോസ്റ്റിൽ വച്ചാണ് രോഗം ലക്ഷണങ്ങളോടെ കണ്ടത്. ചെക്ക് പോസ്റ്റിലെ ആരോഗ്യ പ്രവർത്തകർ അസാധാരണമായ താപനിലയെ തുടർന്ന് ഇജിഎസ് പിള്ളേ കോളേജിലെ ക്വാറന്റൈനിൽ മാറാൻ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച്ച തന്നെ രോഗം സ്ഥിരീകരിച്ച് ഇവരുടെ പരിശോധനാ ഫലം ലഭിച്ചു.
ഇതുകൂടാതെ, ചെന്നൈയിൽ തിരിച്ചെത്തിയ നാല് പേരെ ശനിയാഴ്ച നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ജിഎച്ചിലേക്ക് മാറ്റി. നാലുപേരും റേഷൻ ഷോപ്പ് ജീവനക്കാരാണ്. നിലവിൽ നാഗപട്ടണത്തിന്റെ കൊവിഡ് 19 കണക്ക് ശനിയാഴ്ച 50 ആണ്. കേസുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാദ്ധ്യത. 45 പേരെ സുഖപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. മൂന്ന് പേർ മയലദുതുരൈ ജിഎച്ചിലും രണ്ട് പേർ നാഗപട്ടണം ജിഎച്ചിൽ ചികിത്സയിലാണ്.
മുംബൈ നിന്ന് തഞ്ചാവൂരിലെത്തിയ ആൾക്ക് കൊവിഡ്
മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ കുംഭകോണത്തിനടുത്തുള്ള തെപ്പെരുമാനല്ലൂരിൽ നിന്നുള്ള 35 കാരന് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ തിരിച്ചെത്തിയ ഇയാൾ മെയ് 12 ന് തഞ്ചാവൂരിലെത്തി. മടക്കയാത്രയിൽ നാസിക്കിലൂടെയും, ഹൈദരാബാദിലൂടെയും ലോറിയിലായിരുന്നു എത്തിയത്. കുംഭകോണത്തിനടുത്തുള്ള ഒരു ചെക്ക് പോസ്റ്റിൽ അദ്ദേഹത്തെ പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ പെരിയാർ മണിമയി സർവകലാശാലയിലെ കോവിഡ് കെയർ സെന്ററിലേക്ക് അയച്ചു. പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ഇയാളെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു പേരെ ഡിസ്ചാർജ് ചെയ്തു.