covid-

ചെന്നൈ: ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് അടക്കം മടങ്ങിയെത്തുന്നവരിൽ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തിയ നിരവധി പേർ കൊവിഡ് 19 പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇതുവരെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 154 പേർ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മടങ്ങിയെത്തുന്ന വ്യക്തികളെ ക്വാറന്റൈൻ ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമായി സംസ്ഥാന സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ആരോഗ്യവകുപ്പ് ഇപ്പോൾ ചെക്ക്‌പോസ്റ്റുകളിലും കുറഞ്ഞ ബാധിത ജില്ലകളിലുമടക്കം നിരീക്ഷണം ശക്തമാക്കുകയാണ്.

വ്യാഴാഴ്ച മുതൽ മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയ 143 പേരും ഗുജറാത്തിൽ നിന്ന് ഒമ്പതും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും ഒരാൾ വീതവും തമിഴ്‌നാട്ടിൽ രോഗം കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ എത്തുന്നവരെ കോളേജുകൾ പോലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെയും ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ആന്റ് പ്രിവന്റീവ് മെഡിസിൻ ആരോഗ്യ സംഘങ്ങളും ചേർന്ന് ട്രെയിനിൽ എത്തിയ യാത്രക്കാരെ പരിശോധിച്ച് 850 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ഇവരെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ആരെങ്കിലും കൊവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ, അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അവരെ ആശുപത്രിയിലേക്കോ കൊവിഡ് 19 കെയർ സെന്ററിലേക്കോ മാറ്റുകയാണ് ചെയ്യുക.


സംസ്ഥാനത്ത് ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നവരെ വീട്ടുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും രോഗലക്ഷണമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സംസ്ഥാനത്തേക്കുള്ള മറ്റ് ഗതാഗത മാർഗ്ഗങ്ങളിൽ ആളുകൾ മടങ്ങിവരുന്നതിനാൽ ഇവരെ ചെക്ക്‌പോസ്റ്റുകളിൽ സ്‌ക്രീൻ ചെയ്യുകയാണ്. കുറഞ്ഞ ദുരിതബാധിത ജില്ലകൾ ജാഗ്രത തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

കുറച്ചുകാലമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഈറോഡ് പോലുള്ള ജില്ലകൾ ഇപ്പോൾ ജാഗ്രത പാലിക്കുന്നു. സാമ്പിൾ പരിശോധനയുടെ എണ്ണം ഇവിടെ വർദ്ധിപ്പിച്ചിരിക്കുകയാണ്. 300 മുതൽ 400 വരെ ശ്രവസാമ്പിളുകൾ ഇവിടെ ഇപ്പോൾ പരിശോധിക്കുന്നുണ്ട്. ജോലിക്ക് പോയ നിരവധി പേർ മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങുന്നുവരെ സ്‌ക്രീൻ ചെയ്യേണ്ടത് പ്രധാനമാണെന്നും അധികൃതർ പറയുന്നു.

ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നവരെ പരീക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും ചെന്നൈ പോലുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് വരുന്നവരെ അവർ പരിശോധിക്കുന്നുണ്ട്. ഹോട്ട്‌സ്‌പോട്ട് ഇതര ജില്ലകളിൽ നിന്നുള്ളവരെ കർശനമായി വീട്ടുകളിൽ നിരീക്ഷണത്തിൽ വയ്ക്കുകയും വീടുകൾക്ക് പുറത്ത് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.