covid-

അമരാവതി: ആന്ധ്രപ്രദേശിൽ കൊവിഡ് 19 മരണസംഖ്യ 50 ആയി ഉയർന്നു. കൊവിഡ് 19 പോസിറ്റീവ് കേസുകളും രണ്ടായിരം കഴിഞ്ഞു. നിലവിൽ 2380 പേർക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മരണവും പുതിയ 25 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിഭാഗം പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.


ഞായറാഴ്ച രാവിലെ ഒൻപതിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ അഞ്ചെണ്ണം ചെന്നൈയിലെ കോയമ്പേഡു മാർക്കറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ചർച്ചാവിഷയമായി മാറിയെന്നും വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പറയുന്നു. നിലവിൽ തമിഴ്‌നാട്ടിലെ കോയമ്പേട് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.


മൊത്തം പോസിറ്റീവ് കേസുകളിൽ 150 എണ്ണം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ശ്രീകാകുളം പുതിയ ഏഴ് കേസുകൾ, ചിറ്റൂർ, ഗുണ്ടൂർ നാല് വീതം, വിശാഖപട്ടണം, പ്രകാശം, കർനൂൾ മൂന്ന് വീതവും നെല്ലൂർ ഒരു കേസും റിപ്പോർട്ട് ചെയ്തു. കൃഷ്ണ ജില്ലയിലാണ് ഒരാൾ രോഗം ബാധിച്ച് മരണമഞ്ഞതെന്ന് ബുള്ളറ്റിൻ അറിയിച്ചു. മൊത്തം 9,880 സാമ്പിളുകൾ പരിശോധിക്കുകയും 103 പേരെ വിവിധ ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. നിലവിൽ 747 കേസുകൾ സംസ്ഥാനത്തുണ്ട്.