baby-

ഹൈദരാബാദ്: തെരുവിൽ നിന്നും തട്ടിക്കൊണ്ട് പോയ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവടക്കം 22 പേർ നിരീക്ഷണത്തിൽ. കുട്ടിയുടെ മാതാവ്, അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർ ഇതിൽപ്പെടും. 27കാരനായ ഇബ്രാഹിം എന്നയാളാണ് പ്രതി.

ഹൈദരാബാദിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ 22കാരിയായ മാതാവ് കുട്ടിയുമായി തെരുവിൽ ഇരിക്കുകയായിരുന്നു. ഈ സമയം യുവാവ് 18മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാവാണ് പൊലീസിന് പരാതി നൽകിയത്. ഇവർ മദ്യലഹരിയിലായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനിയായ മാതാവിനെ സംരക്ഷിക്കാനാവില്ലെന്ന് കണ്ട് പൊലീസ് ശിശുക്ഷേമ വകുപ്പിന് കൈമാറി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തനിക്കു പിറന്ന ആൺമക്കളെല്ലാം രോഗംമൂലം മരിച്ചു പോയെന്നും, ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം കൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇബ്രാഹിം പൊലീസിന് മൊഴി നൽയിട്ടുള്ളത്.