കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താൻ കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ് കേരളത്തിന് പുതുജീവൻ നൽകുമെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അഭിപ്രായപ്പെട്ടു. കർഷകരെയും തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും പാക്കേജിൽ ഉൾപ്പെടുത്തി. വിദ്യാഭ്യാസ-ആരോഗ്യമേഖലയിൽ പുതിയ മാറ്റങ്ങളുണ്ടാക്കും. സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിയതും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

--