തൃക്കാക്കര : സബർമതി റസിഡൻസ് അസോസിയേഷന്റെ ജാഗ്രത 2020 എന്ന പദ്ധതി പ്രകാരം അസോസിയേഷൻ പരിധിയിലുളള 110 വീടുകളും, പൊതു ഇടങ്ങളും അണുവിമുക്തമാക്കി, കൊതുക് നിവാരണത്തിനുള്ള മരുന്ന് സ്പ്രേ ചെയ്തു.ഈ പ്രദേശങ്ങളിൽ ഏറ്റവും ശല്യമായിട്ടുള്ള ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതിനുള്ള മരുന്നും വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡൻറ് കെ.കെ ഗോപകുമാർ, സെക്രട്ടറി കെ കെ രഘു, എസ് .എസ് സുരേഷ് കുമാർ, സുരേഷ് പി കുറുപ്പ്, എന്നിവർനേതൃത്വം നൽകി.