chinese-ambassador

ജെറുസലേം : ഇസ്രയേലിലെ ചൈനീസ് സ്ഥാനപതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡു വെയ്ഇ അണ് മരിച്ചത്. 57 വയസായിരുന്നു. മരണകാരണം വ്യക്തമല്ല.ഹെർസ്ലിയയിലെ വീട്ടിലാണ് ചൈനീസ് സ്ഥാനപതിയുടെ മൃതദേഹം കണ്ടെത്തിയത്. ചൈനീസ് അംബാസിഡറുടെ മരണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ്ഇ ഇസ്രയേൽ അംബാസിഡർ ആയത്. മാർച്ചിൽ ഇസ്രയേലിൽ എത്തിയ ഇദ്ദേഹത്തിന് രണ്ടാഴ്ച്ചക്കാലം ക്വാറന്റീനിൽ കഴിയേണ്ടി വന്നിരുന്നു. ഇസ്രയേലുമായുള്ള ദൃഢമായ സുഹൃദ് ബന്ധത്തെക്കുറിച്ച് ഈയടുത്തും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയുടെ ചൈന വിരുദ്ധ സമീപനത്തിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു പരാമർശം.ഡു വെയ്ഇ വിവാഹിതനാണ്.ഒരു മകനുണ്ട്.