മൂവാറ്റുപുഴ: എച്ച് എസ് എസ് ടി എ പോലീസ് സ്റ്റേഷനിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പോലീസുദ്യോഗസ്ഥർക്ക് പ്രതിരോധ സാമഗ്രികൾ നൽകി മാതൃകയാവുകയാണ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ജില്ലാ കമ്മിറ്റി ഭാരവാഹികൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്ക് മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു. എ. എസ് ഐ, പി കെ ബഷീർ സാമഗ്രികൾ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ജയ് പ്രദീപ്, ജില്ലാ സെക്രട്ടറി റോയി സെബാസ്റ്റ്യൻ, ഷിബു ജോർജ്ജ്, ലൗലി ജോസഫ് എന്നിവർ നേതൃത്വം നൽകി.