പറവൂർ : ദേശീയ ഡെങ്കി ദിനാചരണം വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ വിവിധ പരിപാടികളോടെ നടന്നു. വാവക്കാട് നടന്ന പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. വാർഡ് മെമ്പർ രമ്യ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സീറോ ഈഡീസ് എന്ന ലക്ഷ്യമാണ് ഈ വർഷത്തെ ഡങ്കു ദിനാചരണത്തിനുള്ളത്. ആരോഗ്യ ജീവനക്കാരും ആശാപ്രവർത്തകരും വീടുകൾ കയറി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മൂത്തകുന്നംസാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശോഭ ബോധവത്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രഹാസൻ , ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.