മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ആദ്യഹൈടക് സ്‌കൂളായി സർക്കാർ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്ന് നിലകളിലായി നിർമിക്കുന്ന മന്ദിരത്തിന്റെ മൂന്നാം നിലയുടെ കോൺക്രീറ്റിംഗാണ് ഇന്നലെ പൂർത്തിയായത്. പുതിയ മന്ദിരത്തിൽ ഈ അദ്ധ്യയന വർഷം ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.സമ്പൂർണ്ണ ലോക്ക് ഡൗണാണ് തടസമായത്. ഒന്നാം നിലയിൽ ക്ലാസ് റൂമുകളുടെ ഇലക്ട്രിക്, പ്ലംബിംഗ് വർക്കുകൾ അടക്കം പൂർത്തിയായി . ഒന്നാം നിലയിൽ ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്. ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് 6.95കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. അഞ്ച് കോടി രൂപ സംസ്ഥാനസർക്കാരും 1.95കോടിരൂപ എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വാപ്‌കോസിനാണ് നിർമ്മാണ ചുമതല. പേഴയ്ക്കാപ്പിള്ളി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിനെയാണ് മികവിന്റെ കേന്ദ്രമാക്കാൻ സർക്കാർ തിരഞ്ഞെടുത്തത്. സ്‌കൂളിലെ ഓരോ കെട്ടിടങ്ങളും ബന്ധിപ്പിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഓരോ നിലകളിലും അതാത് ഫ്‌ളോറുകളിൽ പ്രത്യേകം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ശൗചാലയങ്ങൾ തയ്യാറാക്കും. ക്ലാസ് മുറികളെല്ലാം സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റും.
1970ൽ യുപി സ്‌കൂളായും 1980ൽ ഹൈസ്‌കൂളായും 2004ൽ ഹയർസെക്കൻഡറി സ്‌കൂളായും ഉയർത്തി.800 വിദ്യാർത്ഥികളും 60 അദ്ധ്യാപകരും അഞ്ച് ജീവനക്കാരും സ്‌കൂളിലുണ്ട്. മൂന്ന് ഏക്കറോളം സ്ഥലം സ്വന്തമായിട്ടുണ്ടര.സ്‌കൂളിൽ നിലവിൽ പുതിയതും പഴയതുമായി ആറ് കെട്ടിടങ്ങൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്‌കൂളാണിത്.സ്‌കൂളിന്റെ മൂന്നാം നിലയുടെ ജോലികൾ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം എന്നിവർ സന്ദർശിച്ചു
ഒന്നാം നിലയിൽ ക്ലാസ് റൂമുകളുടെ ഇലക്ട്രിക്, പ്ലംബിംഗ് വർക്കുകൾ പൂർത്തിയായി . 6.95കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്.
പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണം എൽദോഎബ്രഹാം എം. എൽ . എ പരിശോധിക്കുന്നു
.
.