കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കുവാനും പരിഹാരം കണ്ടെത്താനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപികരിച്ച കോൺഗ്രസ് കൺട്രോൾ റൂമിൽ വിദേശത്തു പ്രവർത്തിക്കുന്ന ഇൻകാസ്, ഒ.ഐ.സി.സി സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമായി വീഡിയോ കോൺഫ്രൻസ് നടത്തി. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ നാല്പതോളം പ്രവാസികൾ പങ്കെടുത്തു. വീഡിയോ കോൺഫ്രൻസിൽ ‌ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, ജില്ലായിലെ എം.എൽ.എമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, കൺട്രോൾ റൂമിന്റെ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൺട്രോൾ റൂം അംഗങ്ങളായ അബ്ദുൽ ലത്തീഫ്, ബിജു ആബേൽ ജേക്കബ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.