abhilash
സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കീഴ്മാമട് പഞ്ചായത്ത് 17 -ാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റിന്റെയും മാസ്കുകളും വിതരണം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ മുതിർന്ന അംഗം കൊടവത്ത് കെ.കെ. മൊയ്തീന് നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കീഴ്മാമട് പഞ്ചായത്ത് 17 -ാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റും മാസ്കുകളും വിതരണം ചെയ്തു. 864 കുടുംബങ്ങൾക്കാണ് പച്ചക്കറിയും മാസ്‌ക്കുകളും വിതരണം ചെയ്തത്.

വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഭിലാഷ് അശോകൻ മുതിർന്ന അംഗം കൊടവത്ത് കെ.കെ. മൊയ്തീന് പച്ചക്കറികിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ മകൻ സുനിൽ ബാലാനന്ദനും ഭാര്യ ഷീബയും ചേർന്നാണ് ആവശ്യമായ പച്ചക്കറികൾ വാങ്ങി നൽകിയത്. വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന്, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള അരി എന്നിവയുടെ വിതരണവും നടന്നു. അഭിലാഷ് അശോകൻ, പി.എസ്. ജയകുമാർ, കെ.എം. നാസർ, കെ.ആർ. മനോജ്, പി.പി. രാജേഷ്, പി.എ. അരുൺ, വി.ആർ. രതീഷ്, നിതിൻ ജോഷി, കെ.ജെ. ജോജിഷ്, കെ.ജെ. ഷിബിൻ, ശരത് ബാലു, കെ.എസ്. ശ്രീകുമാർ, പി.എൻ. അനീഷ്, സി.എസ്. വിനു, എ.കെ. നെൽസൻ, എം.എസ്. സുനിൽ, കെ.ടി. സുധീർ എന്നിവർ നേതൃത്വം നൽകി.