baby

ദുബായ് : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി തിരികെ ജീവിതത്തിലേക്ക്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനാണ് രോഗമുക്തനായി ആശുപ്രതി വിടുന്നത്. ഈജിപ്ഷ്യൽ ദമ്പതികളുടെ കുഞ്ഞിനെ ഏപ്രിൽ മൂന്നാമത്തെ ആഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിലെ അൽ സഹറാ ആശുപത്രിയിലായിരുന്നു ചികിത്സ.

15 കാരനായ മൂത്ത മകന് കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കുട്ടിക്കും പനിയും ചുമയും ആദ്യ കുട്ടിയുടേതിന് സമാനമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കൾക്കും ഇവരുടെ മറ്റൊരു മകനും രോഗബാധയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞിനെ രോഗം സ്ഥിരീകരിച്ചെങ്കിലും അമ്മയെ ഒപ്പം താമസിപ്പിക്കുവാൻ ആശുപത്രി അധികൃതർ സമ്മതിച്ചു. കുട്ടി ആശുപത്രിയിൽ എത്തിയപ്പോൾ വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വൈറസ് ബാധ പടർന്ന ആദ്യ സമയങ്ങളിൽ കുട്ടികളിൽ കുറവായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.