jecob
'സമൃദ്ധി അടുക്കളത്തോട്ടം പദ്ധതി'യുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റി അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം സമിതി ജില്ലാ പ്രസിഡണ്ട് പി.സി. ജേക്കബ് നിർവഹിക്കുന്നു

നെടുമ്പാശേരി: വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'വെജിറ്റബിൾ ചലഞ്ചിൽ' നെടുമ്പാശ്ശേരി മേഖലയിലെ വ്യാപാരികളും പങ്കെടുക്കും. മേഖലയിലെ മുഴുവൻ വ്യാപാരി കുടുംബങ്ങളിലും വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർക്കന്റയിൽ സൊസൈറ്റി നടപ്പിലാക്കുന്ന 'സമൃദ്ധി അടുക്കളത്തോട്ടം പദ്ധതി' നടപ്പിലാക്കുന്നതിന് മേഖലയിലെ വനിതാവിംഗ് യൂണിറ്റുകൾക്കാണ് ചുമതല നൽകിയിരിക്കുന്നത്.

വെണ്ട, പയർ, ചീര, മുളക് എന്നിവയോടൊപ്പം പാവൽ, മത്തൻ ഉൾപ്പെടെ ആറിനം വിത്തുകളാണ് സൗജന്യമായി വ്യാപാരികൾക്ക് നൽകിയത്. പദ്ധതിയിൽ മേഖലയിലെ ശ്രീമൂലനഗരം, ചെങ്ങമനാട്, കുന്നുകര, പാറക്കടവ്, നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളിലെ 2000 വ്യാപാരികളാണ് പങ്കെടുക്കുന്നത്. അംഗങ്ങൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി.സി. ജേക്കബ് നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, ടി.എസ്. മുരളി, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.