കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡ് പൊട്ടിപ്പൊളിഞ്ഞ് കുളമായിട്ട് നാളുകളായി തിരിഞ്ഞ് നോക്കാതെ അധികൃതർ .നൂറു കണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന പ്രധാന റോഡാണ് ഇത് . സമീപ പ്രദേശത്തുള്ള റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ ടാർ ചെയ്യുമ്പോഴാണ് ഇവിടെ കാൽ നട യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ റോഡ് കുളമായി കിടക്കുന്നത് .മഴക്കാലത്തിന് മുൻപ് ബിഎംബി സി ടാറിംഗ് നടത്തുമെന്ന് കരുതിയെങ്കിലും ഇതുവരെ നടപടിയായില്ല. റോഡിന്റെ അരിക് കോൺക്രീറ്റിംഗ് മാത്രമാണ് നടന്നത് . മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി. കാലവർഷം എത്തുന്നതിന് മുന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേര്യമംഗലം മുതൽ കരിമണൽ വരെയുള്ള 11. കിലോമീറ്റർ യാത്ര ഏറെ ദുഷ്കരം.
റോഡ് കുത്തിപ്പൊളിച്ചതിനാൽ ഇപ്പോൾ മൺറോഡ് പോലെ.
കഴിഞ്ഞ ഓഗസ്റ്റിൽ ഈ റോഡ് നവീകരിക്കുന്നതിന് വേണ്ടി 28 കോടി രൂപ അനുവദിച്ചിരുന്നു.