ആലുവ:നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ആലുവ മുനിസിപ്പാലിറ്റിയിലും വേഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
പല പഞ്ചായത്തുകളിലും സംസ്ഥാന സർക്കാരിന്റെ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാരണത്താൽ നവീകരണം ആരംഭിച്ചിട്ടില്ല. തനത് ഫണ്ടിൽ നിന്നും തുക അനുവദിച്ച് കാനകളും തോടുകളും വൃത്തിയാക്കുകയും പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും ബി.ജെ.പി. ആലുവ നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു. കൊറോണ പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ചെങ്ങമനാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും തുക അനുവദിച്ച് പ്രവൃത്തികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും പ്രദീപ് അറിയിച്ചു.