ആലുവ: പെരിയാർ കൈയ്യേറി സ്വകാര്യ വ്യക്തി വീട് നിർമ്മിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. ചൂർണ്ണിക്കര പഞ്ചായത്തിന്റെ 18 ാം വാർഡിൽ ഇടമുളപുഴയുടെ തീരം കൈയ്യേറിയാണ് സ്വകാര്യ വ്യക്തി വീട് നിർമ്മിച്ചത്.
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പൊതുപ്രവർത്തകൻ സനീഷ്‌കളപ്പുരക്കൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന മനുഷ്യവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് വർഷം തുടർച്ചയായുണ്ടയ പ്രളയത്തിൽ അടിഞ്ഞ് കൂടിയ ചെളി മറയാക്കിയായിരുന്നു കൈയേറ്റം. വീടിന്റെ ഒരു ഭാഗം പുഴക്ക് മുകളിൽ വരുന്ന നിലയിലായിരുന്നു നിർമ്മാണം. തുടർന്ന് കെട്ടിടം വാടകക്ക് നൽകി.