ആലുവ: ക്വാറന്റെെനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ കർശന പരിശോധനയുമായി റൂറൽ ജില്ലാ പൊലീസ്. ശനി, ഞായർ ദിവസങ്ങളിൽ 57 ബൈക്കുകളിലായി പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തിയെന്ന് ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ക്വാറന്റൈൻ ലംഘിച്ചാൽ കേരള എപ്പിഡെമിക് ഓർഡിനൻസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ജില്ലാ പൊലീസ് മേധാവി രൂപകൽപ്പന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷൻ വഴിയും നിരീക്ഷിക്കുന്നുണ്ട്.

റൂറൽ ജില്ലയിൽ 2561 വീടുകളിലായി 2615 പേർ ഹോം ക്വാറന്റെെനിലും, ഏഴ് ഇടങ്ങളിലായി 301 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലുമുണ്ട്.