cpm
വാഹനാപകടത്തിൽപ്പെട്ട നിർദ്ധന യുവാവിന് നൽകുന്ന ചികത്സ ധനസഹായം സി.പി.എം മാനാറി ബ്രാഞ്ച് സെക്രട്ടറി കെ.എസ്. രങ്കേഷ് കൈമാറുന്നു

മൂവാറ്റുപുഴ:വാഹനാപകടത്തിൽപ്പെട്ട നിർദ്ധന യുവാവിന് സി.പി.എം മാനാറി ബ്രാഞ്ച് കമ്മിറ്റി ചികത്സാധനസഹായം നൽകി. വാഴപ്പിള്ളിയിൽ വാടകക്ക് താമസിക്കുന്ന കുന്നത്ത് വേണുവിനാണ് ധനസഹായം നൽകിയത്. നാല് മാസങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിൽ വേണു ഓടിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേണുവിന്റെ ചികത്സയ്ക്കായി ഇതിനോടകം നാലരലക്ഷം രൂപയോളം ചിലവഴിച്ചു. ഇനിയുള്ള ഓപ്പറേഷന് രണ്ടരലക്ഷം രൂപ കൂടി വേണം. മറ്റൊരാശ്രയവുമില്ലാത്ത മാനാറി നിവാസികൂടിയായ വേണുവിനെ സഹായിക്കുവാൻ പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ സി.പി.എം തയ്യാറാവുകയായിരുന്നു. ആദ്യ ഗഡു തുകയാണ് ഇപ്പോൾ നൽകിയത്. വാഴപ്പിള്ളിയിൽ വേണുവിന്റെ വീട്ടിൽ എത്തിയ സി.പി.എം മാനാറി ബ്രാഞ്ച് സെക്രട്ടറി കെ.എസ്. രങ്കേഷ് , കെ.എം.രാജമോഹനൻ എന്നിവർ ചേർന്ന് തുക വേണുവിന് കൈമാറി.