കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി മറ്റു ജീവനക്കാർ, പൊലീസ് എന്നിവർക്ക് സൗജന്യ ആർട്ട് ഒഫ് ലിവിംഗ് പരിശീലനം.
രോഗികളെ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന ആകുലതകളും സംഘർഷങ്ങളും അകറ്റാൻ ഓൺലൈൻ മെഡിറ്റേഷൻ ആൻഡ് ബ്രെത്ത് ശില്പശാലയും ആരംഭിച്ചു. ഹൈദരാബാദിലെ ഇ.എസ്.ഐ ആശുപത്രിയിലെ 65 ഡോക്ടർമാർ പങ്കെടുത്ത ആദ്യത്തെ ശില്പശാല കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ദിവസം രണ്ടു മണിക്കൂർ വീതം നാലു ദിവസങ്ങളിലായാണ് ശില്പശാല. ഒരു മാസശില്പശാല സൗജന്യമാണ്. വിവരങ്ങൾക്ക്: 9249561057, 8590246927.