police

ഗുണ്ടൂർ: സർക്കാർ നിർദ്ദേശം മറികടന്ന് നാട്ടിലേക്ക് പോകാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആന്ധ്രയിൽ ലാത്തിച്ചാർജ്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് തൊഴിലാളികൾക്ക് നേരെ ലാത്തിച്ചാർജ് നടന്നത്. താമസ സ്ഥലത്ത് നിന്നും സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ചവർക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. 150ൽപരം പേർ സൈക്കിളിൽ നാട്ടിലേക്ക് പോകുകയായിരുന്നു. ഇവരെ കൃഷ്ണഗുണ്ടൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൽവെച്ച് പൊലീസ് തടഞ്ഞു.


തുടർന്ന് മടങ്ങിപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത സാഹചര്യത്തിൽ ലാത്തി വീശുകയായിരുന്നു. തുടർന്ന് മുഴുവൻ പേരെയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേരെ തഡേപള്ളിയിലെ സ്വകാര്യ ക്ലബ്ബിലാണ് താമസിപ്പിച്ചിരുന്നത്.