കൊച്ചി: കുടുംബശ്രീ വായ്പ ബാങ്ക് നിഷേധിച്ചതിൽ ബി.ഡി.ജെ.എസ് പനമ്പിള്ളിനഗർ ഡിവിഷൻ കൺവീനർ ബിമൽ റോയിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച രീതിയിൽ വായ്പ കൊടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു

മറ്റു മൈക്രോഫിനാൻസ് ഗ്രൂപ്പുകളിലെ കുടിശികയുടെ പേരിലാണ് സംഗമം കുടുംബശ്രീ ഗ്രൂപ്പ്, പെരുമാനൂർ സ്‌നേഹ കുടുംബശ്രീ ഗ്രൂപ്പ് എന്നിവയിലെ കുടുംബശ്രീ അംഗങ്ങൾക്ക് സ്റ്റേറ്റ് ബാങ്കാണ് വായ്പ നിഷേധിച്ചത്.