ആലുവ: ലോക്ക് ഡൗൺ ലംഘിച്ച് യോഗം ചേർന്നതിന് മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എം. സിദ്ധാർത്ഥൻ, യുവമോർച്ച പ്രവർത്തകൻ സി.ആർ. ജയപ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ഇന്നലെ രാവിലെ 11ന് അശോകപുരം ശിവക്ഷേത്രത്തിന് സമീപം ആർ.എസ്.എസ് ഓഫീസിൽ ചേർന്നിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒൻപത് പേർ യോഗത്തിന് ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടു.