ആലുവ: കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി മുപ്പത്തടം ഹരിജൻ കോളനിയിൽ അപരാചിത ധൂമചൂർണ്ണത്തിന്റെയും മാസ്‌കിന്റെയും വിതരണം മഹിളാമോർച്ച സംസ്ഥാന ജനറൽ സെകട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. നമോ ഡോക്ടേഴ്‌സ് പാനൽ ജില്ല കോർഡിനേർ ഡോ. രജന ഹരീഷിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് ചൂർണം. മോർച്ച മണ്ഡലം പ്രസിഡന്റ് ബേബി സരോജം, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു, കടുങ്ങല്ലൂർ പഞ്ചായത്ത് വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് രാജു മേനോൻ, കെ. ദാസൻ, ഷൈനി സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.