കൊച്ചി: ലിഫ്റ്റ് സാങ്കേതികവിദ്യ സംബന്ധിച്ച പുസ്തകങ്ങൾ ഇനി ഓൺലൈനിലും. കാലടിയിലെ ടു എം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുസ്തകങ്ങളാണ് എലിവേറ്റർബുക്ക്സ്ഡോട്ട്കോം എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പ്രിന്റ്, ഡിജിറ്റൽ പുസ്തകങ്ങൾ ഇവയിൽ ലഭിക്കും.