കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 285 പേരാണ് താലൂക്കിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.നെല്ലിക്കുഴി 56, വാരപ്പെട്ടി 18, കോട്ടപ്പടി 25,പിണ്ടിമന 17, കീരംപാറ 21,കുട്ടമ്പുഴ 16, പല്ലാരിമംഗലം 12,കവളങ്ങാട് 35, കോതമംഗലം മുനിസിപ്പാലിറ്റി 85 എന്നിങ്ങനെ 285 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. സർക്കാർ ആരംഭിച്ചിട്ടുള്ള മൂന്ന് കേന്ദ്രങ്ങളിൽ 167 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.