prince-50
പ്രിൻസ്

കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ വരുന്ന ആറാം മൈൽ കമ്പിലൈൻ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സമീപവാസിയായ പൂവത്തിങ്കൽ പ്രിൻസ് (50) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മുലക്കണ്ടം ആറാംമൈൽ റോഡിൽ നിന്നും 500 മീറ്റർ മാറിയാണ് ആന ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ പ്രിൻസിനെ നാട്ടുകാർ കണ്ടത്. തൊട്ടു മുൻപ് ഈ ഭാഗത്ത് ആനയുടെ അലർച്ച കേട്ടതായും നാട്ടുകാർ പറയുന്നു. ഓടികൂടിയ നാട്ടുകാർ രാത്രി തന്നെ ജഡം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച അന്വേഷിച്ച് വരുന്നതായി വനപാലകർ പറയുന്നു. ഭാര്യ: സുജ.