പിറവം: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് മധുവും സംഘവും ചേർന്ന് പിറവം മേഖലയിൽ നടത്തിയ പരിശോധനയിൽ വ്യാജ വാറ്റ് പിടികൂടി. മണീട് ചയെലിൽ വീട്ടിൽ ജോർജ് (44) , മണീട് നെച്ചൂർ പുറപ്ലയിൽ വീട്ടിൽ എബിൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു. ജോർജിന്റെ വീട്ടിൽ നിന്ന് മൂന്നു ലിറ്റർ ചാരായം 20 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരയ ചാൾസ് ക്ലാർവിൻ ,സി കെ അജയൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജിനൻ, അമൽ മോഹനൻ, ഉൻമേഷ്, മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.