കോലഞ്ചേരി: മാലിദ്വീപിൽ നിന്നും കൊച്ചിയിലെത്തിയ കപ്പലിലെ സംഘത്തിലെ 32 പേർ പുത്തൻകുരിശ് വരിക്കോലി മുത്തൂ​റ്റ് എൻജിനീയറിംഗ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് 4.30 ഓടെ എത്തി.തമിഴ്‌നാട് , ഹൈദ്റാബാദ്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇതിലുൾപ്പെടുമെന്ന് അധികൃതർ പറഞ്ഞു. 5 സ്ത്രീകളും,2 കുട്ടികളും 27 പുരുഷൻമാരുമാണ് ഇതിലുള്ളത്. ഓരോരുത്തർക്കും ഓരോ മുറി വീതവും കുടുംബത്തിലെ 2 അംഗങ്ങൾക്ക് 1 മുറി വീതവുമാണ് ഒരുക്കിയിട്ടുള്ളത്. പുത്തൻകുരിശ് വില്ലേജോഫീസർ എം.പി.ഷെഫീക്ക്, പുത്തൻകുരിശ് പൊലീസ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി. 2ബസുകളിലായാണ് സംഘത്തെ ഇവിടെ എത്തിച്ചത്.