കൊച്ചി: എറണാകുളം ആർ.എം.എസ് ഡിവിഷനിലെ സോർട്ടിംഗ് അസിസ്റ്റന്റായ സൂര്യലതാ മോഹൻദാസ് മേയ് 30നാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നതെങ്കിലും പെൻഷൻ തുക മുൻകൂറായി മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ആദ്യ പെൻഷൻതുക നാടിന്റെ നന്മയ്ക്കായ് ഉപകരിക്കട്ടെയെന്ന് കരുതിയാണ് ജൂൺ മുതൽ ലഭിക്കേണ്ട പെൻഷൻ തുകയായ 25000 രൂപ മുൻകൂറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.തുക എം.സ്വരാജ് എം.എൽ.എ സൂര്യ ലതാ മോഹൻദാസിൽ നിന്നും ഏറ്റുവാങ്ങി.