കൊച്ചി: വെണ്ണല ഗവ.സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ മാസ്‌ക്കൂകളും വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നൽകി. എൽ.പി, യൂ പി, ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കാവശ്യമായ പുനരുപയോഗയോഗ്യമായ 1000 മാസകുകളാണ് നൽകിയത്.മാസ്‌കുകൾ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷിൽ നിന്നും വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ പി.ഗീത ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ കെ.ജി.സുരേന്ദ്രൻ, രജനികുഞ്ഞപ്പൻ, സെക്രട്ടറി എം.എൻ.ലാജി, പ്രീഷ പ്രകാശ് എന്നിവർ പങ്കെടുത്തു.