ആലുവ: വൈദ്യുതി തടസം സംബന്ധിച്ച് ഏറ്റവും കൂടുതൽ കോളുകൾ എത്തുന്ന ഓഫീസിലെ ഫോൺ പണിമുടക്കിയപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തി കെ.എസ്.ഇ.ബി. ജീവനക്കാർ.
ആലുവ നോർത്ത് ഇലക്ടിക്കൽ സെക്ഷനിലെ 2624451 എന്ന ടെലിഫോൺ നമ്പറാണ് ഞായറാഴ്ച മുതൽ പ്രവർത്തന രഹിതമായത്. ബി.എസ്.എൻ.എല്ലിൽ പരാതി അറിയിച്ചെങ്കിലും ജീവനക്കാർ ലഭ്യമല്ലെന്നായിരുന്നു മറുപടി. തുടർന്ന് ജീവനക്കാർക്കും മറ്റു അത്യാവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനായുള്ള ഓഫീസിലെ സി.യു.ജി. നമ്പറായ 9496008872 എന്ന നമ്പർ പ്രചരിപ്പിക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. വൈകീട്ട് കാറ്റും മഴയും ഉണ്ടായതോടെ ഈ മൊബൈൽ നമ്പറിലേയ്ക്കും ആളുകളുടെ വിളിയെത്തി.