ഹൈദ്രബാദ്: കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഞായറാഴ്ച രാത്രി നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്ത് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. രാജ്യത്ത് കൊവിഡ് 19 കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടുമെന്ന് കേന്ദ്രം അറിയിക്കുകയും സംസ്ഥാനങ്ങളുമായി ചർച്ച ആരംഭിക്കുകയും ചെയ്തു. ചില മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ അധികാരം നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് മാർഗനിർദ്ദേശങ്ങൾ ഇറക്കുന്നത്.
ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ആന്ധ്രയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാർച്ച് അവസാന വാരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയടക്കം നിശ്ചലമായിട്ട് 50 ദിവസത്തിലേറെയായി. ലോക്ക് ഡൗൺ മൂലം ലക്ഷക്കണക്കിന് തൊഴിലാളികളും വ്യാപാരികളും സാധാരണക്കാരും ദുരിതമനുഭവിക്കുന്നു. വാണിജ്യ ഇടപാടുകൾ നിലച്ചു. രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിച്ചു.
സംസ്ഥാനത്തെ ചുവന്ന മേഖലകളുടെ പട്ടിക സംസ്ഥാന സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതുവരെ സംസ്ഥാനത്ത് 2,205 കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലകളിലെ റെഡ് സോൺ പ്രദേശങ്ങളും പ്രഖ്യാപിക്കുകയും കണ്ടെയ്ൻമെൻറ് സോണുകളിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തു. കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ സ്ഥലങ്ങൾ ഇവയാണ്:
(ജില്ല തിരിച്ച്)
കൃഷ്ണ ജില്ല: വിജയവാഡ നഗര, വിജയവാഡ ഗ്രാമീണ, ജഗ്ഗയ്യപേട്ട്, പെനാമലൂരു, മച്ചിലിപട്ടണം, നുസ്വിദ്, മുസുനൂരു.
ഗുണ്ടൂർ ജില്ല: ഗുണ്ടൂർ ടൗൺ, തദേപള്ളി, മംഗലഗിരി, മച്ചേർല, ഡാച്ചപള്ളി, അച്ചാംപേട്ട, നരസരോപേട്ട്.
ചിറ്റൂർ ജില്ല: ശ്രീകലഹസ്തി, തിരുപ്പതി അർബൻ, റെനിഗുണ്ട, വരദയപാലം, സത്യവേദു, നാഗാലപുരം, നാഗിരി, പുത്തൂർ, വെങ്കടഗരികോട്ട.
നെല്ലൂർ: നെല്ലൂർ ടൗൺ, നായിഡുപേട്ട, വകാട്, സള്ളുർപേട്ട,
കർനൂൾ: കർനൂൾ ടൗൺ, നന്ദികോട്കുരു, പന്യാം, ബനഗനപള്ളെ, നന്ദ്യാല, ഗാദിവേമുല, ചഗലമാരി, പമുലപാട്, അഡോണി, ചിപ്പഗിരി, തുഗാലി, ആത്മകുരു, കൊടുമുരു.