കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ആഗസ്റ്റിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പരിചയ് മുതൽ രാഷ്‌ട്രഭാഷ പ്രവീൺ വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാനതീയതി ആഗസ്റ്റ് 16 ഉം പിഴയോടു കൂടി ഫീസ് അടയ്ക്കേണ്ട തീയതി 25 മാണെന്ന് അധികൃതർ അറിയിച്ചു.