harees
ചൂർണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ആഴ്ചവിപണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന പഴം, പച്ചക്കറി ആഴ്ചവിപണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് ഉദ്ഘാടനം ചെയ്തു. ചൂർണിക്കര സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.വി. സുലൈമാൻ, പഞ്ചായത്ത്‌ സെക്രട്ടറി വി.വി. ഷാജി, കൃഷി ഓഫീസർ സുധാകുമാരി, വിപണി കൺവീനർ സുനിത മനാഫ് എന്നിവർ സംസാരിച്ചു. എല്ലാ തിങ്കളാഴ്ചയും നടത്തുന്ന വിപണിയിൽ കർഷകർക്ക് ഉത്പന്നങ്ങൾ നൽകുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടണം.