കൊച്ചി : കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഗർഭിണികൾക്ക് പ്രത്യേക പരിശോധന ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും. നിരീക്ഷണകേന്ദ്രത്തിനു സമീപത്തെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ സാമ്പിളുകൾ ശേഖരിക്കുന്ന തരത്തിൽ ക്രമീകരണം നടത്തും. മാനസികവെല്ലുവിളി നേരിടുന്ന തെരുവുകളിൽ കഴിയുന്നവരുടെ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.

കൊവിഡ് ചികിത്സ അവലോകനം ചെയ്യാൻ മെഡിക്കൽ കോളേജിലെയും സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരുടെ യോഗം കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി എം.എസ്., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.