ആലുവ: മോട്ടോർ തൊഴിലാളികളെ സഹായിക്കണമെന്ന് ഐ.എൻ.ടി.യു.സി ആലുവ റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഓട്ടോ, ടാക്‌സി, ലോറി മേഖലയിൽ ഉടമകൾ തന്നെയാണ് ഡ്രൈവറായും ക്ളീനറായുമെല്ലാം ജോലി ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് ഫീസ് കുറച്ച് വണ്ടികളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടതായി റീജണൽ പ്രസിഡൻറ് ആനന്ദ് ജോർജ് അറിയിച്ചു.