നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ മെമ്പർ ജെർളി കപ്രശേരിയും യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ റഷീദും ചേർന്ന് വാർഡിലെ എല്ലാവീടുകളിലും 'ഒരുമുറം പച്ചക്കറി'യും മാസ്കും വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി അദ്ധ്യക്ഷത വഹിച്ചു. ജെർളി കപ്രശേരി, അബ്ദുൾ റഷീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹനൻ, ബ്ലോക്ക് മെമ്പർ രാജേഷ് മടത്തിമൂല എന്നിവർ പങ്കെടുത്തു.