obc
ഒ.ബി.സി കോൺഗ്രസ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ നില്പു സമരം ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലായ പരമ്പരാഗത അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം അനുവദിക്കണമെന്ന് ഹൈബി ഈഡൻ എം.പി.ആവശ്യപ്പെട്ടു. ഒ.ബി.സി കോൺഗ്രസ് എറണാകുളം പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ നില്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ വില്യം ആലത്തറ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഒ.ബി.സി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഗ്രേസി ബാബു, അരുൺ വില്യം തുടങ്ങിയവർ സംസാരിച്ചു.